പാലോട്: നന്ദിയോട് പഞ്ചായത്ത് വിജ്ഞാനോത്സവം നന്ദിയോട് പച്ച എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്തിലെ 11 സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ഡോ. ചായം ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി, സ്കൂൾ ഹെഡ്മിസ്ട്രസ് വിജയശ്രീ എന്നിവർ സംസാരിച്ചു. കൺവീനർ അഭിലാഷ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി രഞ്ജിത്തമ്പി നന്ദിയും പറഞ്ഞു.