
നെയ്യാറ്റിൻകര:ബി.ജെ.പി നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രി ജംഗ്ഷനിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു.ഏരിയ പ്രസിഡന്റ് ഗിരീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ ജനറൽ സെക്രട്ടറി വഴുതൂർ അജിത്ത്,മേഖലാ ട്രഷറർ എൻ.പി.ഹരി,കൗൺസിലർ കൂട്ടപ്പന മഹേഷ്,യുവമോർച്ചാ ഏരിയ ജനറൽ സെക്രട്ടറി രാകേഷ്,മണ്ഡലം ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ഷിബുരാജ് കൃഷ്ണ,മണ്ഡലം വൈസ് പ്രസിഡന്റ് തിരുപുറം ബിജു,കൗൺസിലർ സുമ,കർഷക മോർച്ചാ മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ,മഹിളാ മോർച്ചാ മണ്ഡലം ജനറൽ സെക്രട്ടറി സരോജിനി അമ്മ,ഏരിയ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.