
വിഴിഞ്ഞം: കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫ് വിഴിഞ്ഞത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ഉച്ചക്കട ചന്ദ്ര അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ എസ്.ജില്ലാ സെക്രട്ടറി കോളിയൂർ സുരേഷ്,നൂഹു,സഫറുള്ളാ ഖാൻ, എ.ജെ. സുക്കാർണോ,സുധീർ പിള്ള, മുബാറക് ഷാ എന്നിവർ പങ്കെടുത്തു.