ആര്യനാട്: തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് അറസ്റ്റിലായ ആൾ സ്റ്റേഷനിലെ ജനൽ ചില്ലുകൾ തകർത്തു. ചെറിയാര്യനാട് തൂമ്പുംകോണം പ്ലാമൂട് വീട്ടിൽ മോനി ജോർജ് (50) ആണ് അക്രമംകാട്ടിയത്. തൂമ്പുംകോണം മരുതുംമൂട് വീട്ടിൽ മനോജ് എന്ന ജെ.രാജീവി (33)
നെയും അയൽവാസിയെ ഉപദ്രവിച്ച കേസിൽ മോനിക്കൊപ്പം പൊലീസ് പിടികൂടിയിരുന്നു. മോനി ജോർജ് കൈകൊണ്ട് ജനൽ ചില്ലുകൾ ഇടിച്ച് പൊട്ടിക്കുകയായിരുന്നു. ചില്ലുകൊണ്ട് മോനിയുടെ കൈയ്ക്ക് പരിക്കേറ്റു.സ്റ്റേഷന്റെ ജനൽ ചില്ലുകൾ തകർത്തതിൽ മോനിക്കെതിരെ പൊലീസ്
കേസെടുത്തു. അതേസമയം ,മോനി ജോർജിനെ ആക്രമിച്ചെന്ന
പരാതിയിൽ വിനീഷ്, വിഷ്ണു, കിരൺ, ബൈജു എന്നിവരെ പ്രതികളാക്കിയും
പൊലീസ് കേസെടുത്തിട്ടുണ്ട്.