
തിരുവനന്തപുരം: കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങളും വയോജന സമൂഹവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഡോ.യു.നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ടി. അനിൽ തമ്പി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രാജൻ,എ.എം. ഇസ്മയിൽ,വി.ബാബുരാജ്,പി.പ്രബല്യൻ,പി.എസ്.മോഹനൻ,വി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പാച്ചല്ലൂർ എ.ആർ. അജിത് കുമാറിനെ ആദരിച്ചു.