തിരുവനന്തപുരം: കോൺഗ്രസ് ഉള്ളൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്ന ഉള്ളൂർ സന്തോഷിന്റെ രണ്ടാം ചരമ വാർഷിക സമ്മേളനം ഉളളൂർ എൻ.എസ്.എസ് ഹാളിൽ നടന്നു. സമ്മേളനം ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നിർദ്ധനരായ രോഗികൾക്ക് ചികിത്സാധനസഹായവും ഉള്ളൂർ പ്രതിഭാ ഫുട്‌ബാൾ ക്ലബ്ബിലുളള അംഗങ്ങൾക്ക് ഫുട്‌ബാൾ കിറ്റുകളും വിതരണം നടത്തി. ഉള്ളൂർ മണ്ഡലം പ്രസിഡന്റ് ഇടവക്കോട് അശോകൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി സെക്രട്ടറി ജോൺ വിനേഷ്യസ്, ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫ്, ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപളളി ഹരിദാസ്,സി.പി.എം നേതാവ് ദേശാഭിമാനി ശ്രീകണ്ഠൻ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പോങ്ങുംമൂട് വിക്രമൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഭിലാഷ്.ആർ.നായർ, കോൺഗ്രസ് നേതാവ് ശാസ്തമംഗലം മോഹനൻ,ഉള്ളൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ആർക്കൽ ബാബു പുളിയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.