തിരുവനന്തപുരം: കെ.ടി.ഡി.സി റിട്ടയേർഡ് എംപ്ലോയീസ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റിട്ട. ജീവനക്കാർ ഹെഡ് ഓഫീസ് പടിക്കൽ ധർണ നടത്തി. 2014 മുതലുള്ള ശമ്പള കുടിശിക നൽകുക,റിട്ടയർമെന്റിന് മുമ്പായി നൽകിയ മെഡിക്കൽ ബില്ലുകൾ പാസ്സാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ് ഉദ്ഘാടനം ചെയ്തു.ആക്ഷൻ കൗൺസിൽ കൺവീനർ റോയ്സൺ മാത്യു അദ്ധ്യക്ഷനായി. നേതാക്കളായ എം.എം.ഏലിയാസ്, ടി.എ .ദേവസ്യ, ടി.ലോറൻസ് , എസ്. ശ്രീകുമാർ, സജീദ് പേരിനാട് എന്നിവർ സംസാരിച്ചു.