
തിരുവനന്തപുരം: കേരള മുസ്ലിം ജമാ അത്ത് യൂത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നു. കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കമാൽ.എം. മാക്കിയിൽ യോഗം ഉദ്ഘാടനം ചെയ്തു. മുന്നാക്ക സംവരണം ശരിവച്ച സുപ്രീംകോടതി വിധി സംവരണ വിഭാഗങ്ങളോട് കടുത്ത നീതി നിഷേധമാണെന്ന് യോഗം വിലയിരുത്തി. യൂത്ത് കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ എം.ബി അമീൻഷാ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം എച്ച്.ഷാജി മുഖ്യപ്രഭാഷണം നടത്തി. ഇർഷാദ് അഞ്ചൽ, സലീം വള്ളിക്കുന്നം, റവുഫ് ബാബു തിരൂർ, അഫ്സൽ ആനപ്പാറ, നിഷാദ് ആലപ്പാട്ട്, അഡ്വ. സിനാൻ അരിക്കോട്, അഡ്വ. സക്കീർ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.