nehru

തിരുവനന്തപുരം: ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹർലാൽ നെഹ്രുവിന്റെ 133ാംജന്മവാർഷികത്തോട് അനുബന്ധിച്ച് നവംബർ14 ന് രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ജനറൽ സെക്രട്ടറി ജി.എസ്. ബാബു അറിയിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള,കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ,മുതിർന്ന കോൺഗ്രസ് നേതാക്കൾ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.