തിരുവനന്തപുരം: കുടപ്പനക്കുന്ന് മേരിഗിരി ഇംഗ്ളീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ ശിശുദിനമായ നാളെ (തിങ്കൾ)​ ലഹരിവിരുദ്ധ ശിശുദിന റാലി നടത്തും.വിവിധ കലാരൂപങ്ങൾ അണിനിരക്കുന്ന റാലി ഉച്ചയ്‌ക്ക് 2ന് പേരൂർക്കടയിൽ നിന്നാരംഭിക്കും. ഊന്നാംപാറ,​ കുടപ്പനക്കുന്ന് ജംഗ്ഷനുകളിലൂടെ റാലി സ്കൂൾ അങ്കണത്തിൽ സമാപിക്കും.തുടർന്ന് മേരിഗിരി ആശ്രമ അധിപൻ ഫാദർ ജോൺ പോൾ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.