പാറശാല: നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 'എന്റെ ഹൃദയം എന്റെ ഗ്രാമം" പദ്ധതി,​പാറശാല ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് സൗജന്യ ഹൃദ്രോഗ നിർണ്ണയ മെഗാക്യാമ്പും ബോധവത്കരണവും നടത്തുന്നു. ഇന്ന് രാവിലെ 9 മുതൽ 3വരെ പുത്തൻകട ഇ.എം.എസ് ഹാളിലായിരുക്കും ക്യാമ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു സ്മിത അദ്ധ്യക്ഷത വഹിക്കും. കഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിൻ,സിനിമാസീരിയൽ താരം നീനാ കുറുപ്പ് എന്നിവർ വിശിഷ്ടാതിഥികളാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ പങ്കെടുക്കും.നിംസ് ഹാർട്ട്‌ ഫൌണ്ടേഷൻ കൺസൾട്ടന്റും കാർഡിയോളജിസ്റ്റുമായ ഡോ.പി.ശ്രീജിത്ത്‌ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് 7500 രൂപ വരുന്ന പരിശോധനകൾ നിംസ് മെഡിസിറ്റിയിൽ പൂർണമായും സൗജന്യമായിരിക്കും.