1

കുളത്തൂർ: എസ്.എൻ.ഡി.പി യോഗം കോലത്തുകര ശാഖയും കുളത്തൂർ ആഗ്നേയ ആയുർ ക്ലിനിക്കും ചേർന്ന് സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ നേടി. സമയം കഴിഞ്ഞും എത്തിയവർക്ക് ചികിത്സയും സൗജന്യ മരുന്നുകളും ലഭ്യമാക്കിയശേഷമാണ് ഡോക്ടർമാർ മടങ്ങിയത്. രാവിലെ ശാഖാ മന്ദിരത്തിൽ ഗുരുവന്ദനത്തോടെ ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം തിരുവനന്തപുരം ഗവ.ആയുർവേദ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. ബാബു വിജയനാഥ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കോലത്തുകര മോഹനൻ, സെക്രട്ടറി സി.പ്രമോദ്, വൈസ് പ്രസിഡന്റ് എൻ. മോഹൻദാസ്, യൂണിയൻ പ്രതിനിധി ജി.പി. ഗോപകുമാർ, ഡോ. മീര. എസ്, ഡോ. ദിവ്യ . എ, ബാലചന്ദ്രൻ, വിനിത ഗോപകുമാർ, വിജയാംബിക, ദീപ്തി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.