
വിഴിഞ്ഞം:കോവളം ബീച്ചിൽ എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കഴക്കൂട്ടം പുല്ലാട്ട് കരിയിൽ ക്ഷേത്രത്തിന് സമീപം വിനീതാഭവനിൽ പരേതനായ ജയപ്രസാദിന്റെ മകൻ ഷൈൻ പ്രസാദ്(38) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ ഷൈൻ സുഹൃത്തിനൊപ്പം ഹവ്വാ ബീച്ചിലെത്തി മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് കോവളം പൊലീസ് പറഞ്ഞു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് പത്മിനി. സഹോദരൻ ബ്രൗൺ പ്രസാദ് .