പാറശാല: പാറശാലയിലെ കലാ പഠന പ്രവർത്തനങ്ങളിൽ മുന്നിട്ട് നിന്ന വോയ്സ് ഒഫ് ഇന്ത്യ സ്‌കൂൾ ഒഫ് മ്യൂസിക് സിൽവർ ജൂബിലിയിലേക്ക്. 1998ൽ മൂന്ന് വിദ്യാർത്ഥികളുമായി ആരംഭിച്ച സ്‌കൂളിൽ നിന്നും നാദ നാട്യ നടന രംഗങ്ങളിൽ നിരവധി പ്രതിഭകളെ സൃഷ്ടിച്ച ഈ സ്ഥാപനത്തിന് സ്‌കൂൾ യുവജനോത്സവ മത്സരങ്ങളിൽ നിരവധി ജേതാക്കളെ സൃഷ്ടിക്കാനായി.
വോയ്സ് ഓഫ് ഇന്ത്യ സ്‌കൂൾ ഓഫ് മ്യൂസിക് സിൽവർ ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 20ന് വൈകുന്നേരം 4.30 ന് സ്‌കൂൾ അങ്കണത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി തമ്പുരാട്ടി നിർവ്വഹിക്കും. സിൽവർ ജൂബിലിയുടെ ഭാഗമായി സ്‌കൂളിന് വേണ്ടി നിർമ്മിക്കുന്ന കലാകേന്ദ്രത്തിന്റെ ശിലാ സ്ഥാപനവും ഗൗരി ലക്ഷ്മീബായി തമ്പുരാട്ടി നിർവഹിക്കും.