മുടപുരം: ഗവർണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ എൽ.ഡി.എഫ് കിഴുവിലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ജി. വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മറ്റി അംഗം ജി. സുഗുണൻ, സി.പി.എം ഏരിയാ കമ്മറ്റി അംഗം പി. മണികണ്ഠൻ, എസ്. ചന്ദ്രൻ , കേരള കോൺഗ്രസ് സ്കറിയ തോമസ് ജില്ലാ സെക്രട്ടറി കോരാണി സനൽ, എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ കവിതാ സന്തോഷ്, സി.പി.ഐ കിഴുവിലം ലോക്കൽ സെക്രട്ടറി എ. അൻവർഷാ, സി.പി.എം എൽ.സി സെക്രട്ടറിമാരായ ആർ.കെ. ബാബു, ഡി.ഹരീഷ് ദാസ്, ആർ. ശ്രീകണ്ഠൻ നായർ, ടി. സുനിൽ എന്നിവർ സംസാരിച്ചു.