
വർക്കല: ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ വർക്കല എം.എസ്. സുബ്ബുലക്ഷ്മി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എം.എസ്. മ്യൂസിക് ക്ലബ് ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമി ഹാളിൽ നടത്തിയ അമൃതം ഗമയ എന്ന ലഹരി ബോധവത്കരണ പരിപാടി കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്‌തു.
ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്. കൃഷ്ണകുമാർ, ഡോ.ജോയി, ഭദ്രൻ ചെറുന്നിയൂർ, മുരളീധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.