പൂവച്ചൽ: ഗവർണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ എൽ.ഡി.എഫ് പൂവച്ചൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.എസ്. ആനന്ദകുമാർ ഉദ്ഘാടനം ചെയ്‌തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ജി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശ്രീകുമാർ, സി.പി.എം ഏരിയ കമ്മിറ്റിയംഗം എൻ. വിജയകുമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സനൽ കുമാർ, കോൺഗ്രസ് (എസ്) അരുവിക്കര മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രൻ നായർ, മുൻ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഏരിയാ കമ്മിറ്റി അംഗവുമായ കെ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക ടീച്ചർ, എം.നാസർ എന്നിവർ പങ്കെടുത്തു