anchuthengu-jethakkal

വക്കം: ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വർക്കല ഉപ ജില്ലയിലെ ഹൈസ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കടയ്ക്കാവൂർ ജനമൈത്രി പൊലീസും വക്കം മീഡിയയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പുതു തലമുറ ലഹരിക്കടിമയോ' പ്രസംഗമത്സരത്തിന്റെ ഫൈനലിൽ അഞ്ചുതെങ്ങ് സെന്റ് ജോഫസ് ഹയർ സെക്കൻഡറി സ്ക്കൂൾ ജേതാക്കളായി.വക്കം ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഫൈനൽ ഫിനാലെ വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.താജുനിസ ഉദ്ഘാടനം ചെയ്തു.സി.വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ബിഷ്ണു,ജയപ്രസാദ്,ജോണി എം.എൽ, മഞ്ജു.കെ,അരുൺ എന്നിവർ സംസാരിച്ചു.വിജയികൾക്ക് കടയ്ക്കാവൂർ പൊലീസ് സബ് ഇൻസ്പെക്ടർ ദിപു.എസ്.എസ് സമ്മാനം വിതരണം ചെയ്തു.വക്കം മീഡിയ റിപ്പോർട്ടർ ഷിബു എമിൽ നന്ദി പറഞ്ഞു.കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ തേജസ്വിനിയും അനഘ ഷാജിയും രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.മികച്ച സ്കൂളിനുള്ള എവർ റോളിംഗ് ട്രോഫി അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചു.