
നെടുമങ്ങാട്: തണൽ റവന്യു ടവർ കൂട്ടായ്മയുടെ നേതൃത്വത്തിൽ കേരളത്തിലെ ജീവകാരുണ്യ പ്രവർത്തകരെയും സംഘടനകളെയും പങ്കെടുപ്പിച്ച് നടത്തിയ സൗഹൃദ സംഗമം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. തണൽ റവന്യു ടവർ കൂട്ടായ്മ പ്രസിഡന്റ് സുൽഫി ഷഹീദ് അദ്ധ്യഷതവഹിച്ചു.
മികച്ച നിയമസഭാസമാജകനുളള തണൽ ജനമിത്ര പുരസ്കാരം എം.എൽ.എ തോമസ് കെ. തോമസിന് നൽകി. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുളള കെ. ശങ്കരനാരായണപിള്ള പുരസ്കാരം വിതരണം ചെയ്തു. ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ, എം. വിജയകുമാർ, എം.എൽ.എമാരായ ഐ.ബി. സതീഷ്, എം. വിൻസെന്റ്, ജി. സ്റ്റീഫൻ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, ഡോ. വി.പി. ഷുഹൈബ്മൗലവി, ഡോ. ഷാഹുൽ ഹമീദ്, ചലചിത്ര താരം ഉഷ.ടി.ടി, അശ്വിൻ വിജയ്,അമർഷാൻ, രാജൻ, ദേതൊത്രയാ, പൂവച്ചൽ സുധീർ, മഹേന്ദ്രൻ, മായ.വി.എസ്, ദുനിംസ് പേഴുംമൂട്, വിനോദ് കണ്ണാറം എന്നിവർ പങ്കെടുത്തു.