anusmarana-yogam

കല്ലമ്പലം: നാവായിക്കുളം സ്റ്റാച്യു സംരക്ഷണ സമിതിയുടെയും മലയാളവേദിയുടെയും ആഭിമുഖ്യത്തിൽ വിളംബര സ്‌തൂപത്തിന് മുന്നിൽ ആചരണ യോഗം നടന്നു. വാർഡ് മെമ്പർ അശോകൻ നാവായിക്കുളം ഉദ്ഘാടനം ചെയ്തു. സ്റ്റാച്യു സംരക്ഷണ സമിതി പ്രസിഡന്റ് എൻ.കെ.പി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. കവി ഓരനെല്ലൂർ ബാബു സംസാരിച്ചു. രാജേഷ് നാവായിക്കുളം, മധുസൂദനൻ പിള്ള, സുകുമാരപിള്ള, രാജു ആചാരി, ബിജുകുമാർ, ഗോപാലകൃഷ്ണൻ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.