
ബോളിവുഡ് താരം ബിപാഷ ബസുവിനും കരൺ സിംഗ് ഗ്രോവറിനും പെൺകുഞ്ഞ് പിറന്നു. ഇരുവരും ചേർന്ന് സമൂഹമാധ്യമത്തിലൂടെയാണ് ഇൗ സന്തോഷവാർത്ത അറിയിച്ചത്. ദേവി ബസു സിംഗ് ഗ്രോവർ എന്നാണ് കുഞ്ഞിന്റെ പേരെന്ന് ബിപാഷ കുറിച്ചു. നേരത്തെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ബിപാഷ പങ്കുവച്ചിരുന്നു. കറുപ്പ് നിറം ഗൗൺ ധരിച്ചുള്ള ചിത്രം ആരാധകരും ഏറ്റെടുത്തിരുന്നു. 2015 ൽ എലോൺ സിനിമയുടെ ലൊക്കേഷനിലാണ് ബിപാഷയും കരണും പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം പ്രണയമായി മാറി. 2016 ലാണ് കരണിന്റെയും ബിപാഷയുടെയും വിവാഹം.