
കല്ലമ്പലം: ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർക്ക് പരിക്ക്.തിരുവനന്തപുരത്ത് നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന കാറും എതിരെവന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. പെരുമ്പാവൂർ സ്വദേശി പ്രദീപും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാർക്ക് പരിക്കില്ല. അപകടത്തിൽ തകർന്ന ഇരു വാഹനങ്ങളിൽ നിന്നും ഡീസലും ഓയിലും റോഡിൽ പരന്നൊഴുകി. സംഭവ സ്ഥലത്തെത്തിയ നാവായിക്കുളം ഫയർ ആൻഡ് റെസ്ക്യൂ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തി.