
പാറശാല: മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര പത്രപ്രവർത്തകനും പത്രപ്രവർത്തനത്തിന്റെ കുലപതിയുമായ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ജീവചരിത്രം ഉൾക്കൊള്ളുന്ന "അഗ്നിസൂര്യൻ "എന്ന മഹാകാവ്യം രചിച്ച കവി സുകു മരുതത്തൂരിനെ മലപ്പുറത്തെ തപസ്യ കലാഗ്രാമം 2022-ലെ കാവ്യഗുരു പുരസ്കാരം നൽകി ആദരിച്ചു. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവുംഅടങ്ങുന്നതാണ് പുരസ്‌കാരം. മലപ്പുറത്ത് നടന്ന ചടങ്ങിൽ നടനാചാര്യൻ പദ്മനാഭൻ മാസ്റ്റർ സുകു മരുതത്തൂരിനെ പൊന്നാടയണിയിച്ചു. ഡോ. മേതിൽ ദേവിക പുരസ്കാരം നൽകി.