
പാറശാല: പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിൽ സ്വർണക്കൊടിമരം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോട്ടയം പാലായിൽ നിന്ന് പ്രത്യേക വാഹനത്തിൽ കൊണ്ടുവന്ന തേക്കിൻതടി ക്ഷേത്രത്തിലെത്തിച്ചു. ഇന്നലെ രാവിലെ നെയ്യാറ്റിൻകര മരുതൂർ ശ്രീ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപത്തെത്തിച്ച കൊടിമര ഘോഷയാത്രയെ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.സദാശിവൻ,സെക്രട്ടറി കെ.ആർ.പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചാണ് ക്ഷേത്രത്തിന് മുന്നിലെത്തിച്ചത്. ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ശശികല,സബ്ഗ്രൂപ്പ് ഓഫീസർ എസ്.ശ്രീകണ്ഠൻ,ഉപദേശക സമിതി അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു.