vld-1

വെള്ളറട: ബി.ജെ.പി വെള്ളറടയിൽ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിക്കെതിരെ നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെയും പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വെള്ളറട പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ് സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്‌തു. വെള്ളറട ഏരിയാ പ്രസിഡന്റ് പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ ചൂണ്ടിക്കൽ ശ്രീകണ്ഠൻ, ബിജു. ബി. നായർ, എൽ.കെ. പ്രദീപ്, സുരേന്ദ്രൻ, കൃഷ്ണകുമാരി, ആതിര, പ്രദീപ്, സുരേഷ് കുമാർ, ബിനു തുടങ്ങിയവർ സംസാരിച്ചു.