
ആറ്റിങ്ങൽ: രാജ്ഭവൻ മാർച്ചിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കുമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു )ആറ്റിങ്ങൽ ഏരിയ കൺവെൻഷൻ അറിയിച്ചു. ആറ്റിങ്ങൽ എസ്.ഡി.ബാലൻ സ്മാരകഹാളിലെ കൺവെൻഷനിൽ ജില്ലാ ജനറൽ സെക്രട്ടറി കേശവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗായത്രിദേവി അദ്ധ്യക്ഷ വഹിച്ചു. കൺവെൻഷനിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, പ്രസിഡന്റ് എം.മുരളി, ജില്ലാ ജോയിന്റ് സെക്രട്ടറി ബി.വിജയകുമാർ,രാജശേഖരൻ,അരുൺ തുടങ്ങിയവർ പങ്കെടുത്തു, സെക്രട്ടറി എസ്.ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.ആറ്റിങ്ങൽ ഏരിയ ഭാരവാഹികളായി ബി.എൻ.സൈജു രാജ് (പ്രസിഡന്റ് ), തുളസിധരൻ, ഷൈനിചന്ദ്രൻ(വൈസ് പ്രസിഡന്റ്) എസ്.ചന്ദ്രൻ(സെക്രട്ടറി ),കെ.മോഹനൻ,എസ്.സാബു(ജോയിന്റ് സെക്രട്ടറി ), ഗായത്രിദേവി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 21പേരുള്ള എക്സിക്യുട്ടീവ് കമ്മിറ്റിയെ കൺവെൻഷൻ തിരഞ്ഞെടുത്തു. പഞ്ചായത്ത് കൺവെൻഷനുകൾ കിഴുവിലം27, അഞ്ചുതെങ്ങ് 29, ചിറയിൻകീഴ് 28,കടയ്ക്കാവൂർ,ഡിസംബർ1,ആറ്റിങ്ങൽ 2,വക്കം 3,മുദാക്കൽ 4 തീയതികളിൽ നടക്കും.