parassala-panchayath

പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെയും സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ നാല് ദിവസമായി നടന്നുവന്ന പാറശാല ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഗ്രാമ പഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ജുസ്മിത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത കുമാരി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. വീണ, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതാറാണി, മെമ്പർമാരായ സുനിൽ, സി.അലക്‌സ്, ജി.ശ്രീധരൻ, ക്രിസ്തുരാജ്, മായ, നിർമ്മലകുമാരി, വി.ഒ. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ബിജു സ്വാഗതവും സെക്രട്ടറി ബി.കെ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.