varnachirakukal

വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാകായിക മത്സരത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും വി.ജോയി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ, വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താഹ,കെബീർ,സജിത തുടങ്ങിയവർ പങ്കെടുത്തു.