തിരുവനന്തപുരം: കിഴക്കേകോട്ടയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 7.10നായിരുന്നു സംഭവം. സൂര്യ എന്ന സ്വകാര്യ ബസിന് നേരെ മറ്റൊരു സ്വകാര്യ ബസിന്റെ ഡ്രൈവർ അലക്ഷ്യമായും അമിതവേഗതയിലും വാഹനം ഓടിച്ച് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഗ്ലാസും സൈഡ് ബോഡിയും തകർന്നു. അപകടത്തിന് കാരണമായ ബസ് രാവിലെ 7.10ന് ഉള്ളൂർ പോങ്ങംമൂട്ടിൽ നിന്ന് സർവീസ് ആരംഭിക്കേണ്ടതാണ്. സമയക്രമം തെറ്റിച്ചും അശ്രദ്ധമായി വാഹനം ഓടിച്ചും അപകടം വരുത്തിവച്ചതിന് ഡ്രൈവർക്കെതിരെയും സമയക്രമം പാലിക്കാത്തതിന് കെ.എൽ 01 ബി.എൻ 3305 ബസിനെതിരെയും കേസെടുത്തതായി ഫോർട്ട് പൊലീസ് അറിയിച്ചു.