
കുറ്റിച്ചൽ: ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, ഗവർണറുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കുറ്റിച്ചൽ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിച്ചൽ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദ് കടയറ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റി കൺവീനർ കെ.പി.അജയകുമാർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ,സി.പി.എം കാട്ടാക്കട ഏരിയ കമ്മിറ്റി അംഗം കോട്ടൂർ സലീം, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.അഭിലാഷ് ,ജില്ലാ പഞ്ചായത്ത് അംഗം മിനി,എ.കെ.എസ് ജില്ലാ സെക്രട്ടറി രമേശൻ,എൽ.ജെഡി നേതാവ് കുറ്റിച്ചൽ ഷമീം, എൻ.സി.പി നേതാവ് രതീഷ് ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരുത്തിപ്പള്ളി ചന്ദ്രൻ,കോട്ടൂർ അപ്പുക്കുട്ടൻ നായർ തുടങ്ങിയവർ സംസാരിച്ചു