nss

മലയിൻകീഴ്: പൊറ്റയിൽ ദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ബി.ചന്ദ്രശേഖരൻനായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്‌ സജിത്ത്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. ജയകുമാർ സ്വാഗതം പറഞ്ഞു.

കരയോഗം സെക്രട്ടറി എൽ.എം.ബിനു,യൂണിയൻ സെക്രട്ടറി വി.എസ്.പ്രദീപ്കുമാർ,മേഖല കൺവീനർ മുരുകൻനായർ,ശ്രീകണ്ഠൻനായർ, സാബശിവൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പി.ജയകുമാർ(പ്രസിഡന്റ്‌),സാബശിവൻ(വൈസ് പ്രസിഡന്റ്‌ ),എൽ.എം.ബിനു(സെക്രട്ടറി),എസ്.ശ്രീകണ്ഠൻനായർ(ജോയിന്റ് സെക്രട്ടറി), ഗോപാലകൃഷ്ണൻനായർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മഹിളാ സമാജം ഭാരവാഹികളായി കെ.ഗിരിജകുമാരി( പ്രസിഡന്റ്‌),എ.ദീപ(വൈസ് പ്രസിഡന്റ്‌), സജിതറാണി(സെക്രട്ടറി),റീന(ജോയിന്റ് സെക്രട്ടറി),പി.ബിന്ദു( ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.