sharon-

തിരുവനന്തപുരം: ഷാരോൺ വധക്കേസിന്റെ തുടരന്വേഷണവും വിചാരണയും തമിഴ്നാട്ടിലേക്ക് മാറ്റേണ്ടിവരുമോ എന്നതിലെ ആശയക്കുഴപ്പം നീക്കാൻ തിരുവനന്തപുരം റൂറൽ അഡി. എസ്.പി സുൾഫിക്കർ അഡ്വക്കേറ്റ് ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അന്വേഷണവും കുറ്റപത്ര സമർപ്പണവും കേരളത്തിൽ തന്നെ തുടരാമെന്നും, അതല്ല കൃത്യം നടന്ന സ്ഥലം തമിഴ്നാട് ആയതിനാൽ അവിടേക്ക് മാറ്റണമെന്നുമുള്ള അഭിപ്രായങ്ങൾ ഉയർന്നതിനെ തുട‌ർന്നാണ് നിയമോപദേശം തേടുന്നത്. ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം ഉൾപ്പെടെ ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.