
ആര്യനാട്: ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ. രഞ്ചകുമാറിന്റെ ഒന്നാം അനുസ്മരണയോഗം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മലയടി പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.വിതുര ശശി,കെ.എസ്.ശബരീനാഥൻ,ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,നെയ്യാറ്റിൻകര സനൽ,ആനാട് ജയൻ,മീനാങ്കൽ കുമാർ,ഉഴമലയ്ക്കൽ വേണുഗോപാൽ, ബി.ആർ.എം. ഷെഫീർ, എസ്.ജലീൽമുഹമ്മദ്, എൻ.ജയമോഹനൻ, സി.എസ്.വിദ്യാസാഗർ, സി.ജ്യോതിഷ് കുമാർ, സി.ആർ.ഉദയകുമാർ, തോട്ടുമുക്ക് അൻസർ, കുറ്റിച്ചൽ വേലപ്പൻ,എസ്.ഇന്ദുലേഖ,പുളിമൂട്ടിൽ രാജീവൻ, രാഹുൽ എന്നിവർ സംസാരിച്ചു.