
തിരുവനന്തപുരം: ഹോർട്ടികോർപ്പിൽ പത്തുവർഷം സർവീസ് പൂർത്തിയാക്കിയ എല്ലാ ദിവസവേതന, കോൺട്രാക്ട് ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്നും സ്ഥിര ജീവനക്കാർക്ക് പത്താം ശമ്പള കമ്മിഷൻ, 11ാം ശമ്പള കമ്മിഷൻ ശുപാർശകളും സ്റ്റാറ്റ്യൂട്ടറി പെൻഷനും അനുവദിക്കണമെന്നും കോൺഗ്രസ് (എസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയും യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ കെ.എസ്. അനിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹോർട്ടി കോർപ്പ് എംപ്ളോയീസ് കോൺഗ്രസ് (എസ് ) യൂണിയൻ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി രവി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വിദ്യാവിനോദ്, അജിത്, രതീഷ്, ജിനോദ് അനീഷ് ശോഭന കുമാരി, മഞ്ജു, സുനിത, വസന്ത, മഹേശ്വരി, ഗംഗ, ജയ, ഗീത, സുരജ തുടങ്ങിയവർ സംസാരിച്ചു.