
കഴക്കൂട്ടം: ഒന്നരയാഴ്ച മുമ്പ് ഗൾഫിൽനിന്ന് നാട്ടിലെത്തിയ ആൾ കാറിടിച്ചു മരിച്ചു. കണിയാപുരത്തെ പത്ര ഏജന്റ് സക്കീറിന്റെ അനുജനായ കണിയാപുരം എസ്.എസ് മൻസിലിൽ സുൽഫിക്കർ ( 46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ കണിയാപുരം ബസ് ഡിപ്പോയ്ക്കടുത്ത് ദേശീയ പാതയിലായിരുന്നു അപകടം. വീട്ടുസാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് ബൈക്കിൽ പോകവെ പള്ളിപ്പുറത്തു നിന്നുള്ള കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാർ നിർത്താതെ പോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുൽഫിക്കറിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ബുഷറ.മക്കൾ: സൽമി, സഫ്ന . മാതാപിതാക്കൾ: ഷെരീഫാബീവി,പരേതനായ അഹമ്മദ് കുഞ്ഞ്.