തിരുവനന്തപുരം: കല്ലാട്ട്നഗർ മേഖലയിലെ കല്ലാട്ട്മുക്ക്, പള്ളി റോഡ്, പൂക്കളം, യൂണിവേഴ്‌സിറ്റി ലൈൻ, അബാസ് സേട്ട് ലൈൻ തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. മതിയായ അളവിൽ വെള്ളമെത്താത്തത് കാരണം വീടുകളിലെ ഒന്നാം നിലയിലേക്ക് പോലും വെള്ളമെത്താത്ത സ്ഥിതിയാണുള്ളത്. മേഖലയിലെ നിരവധി വീട്ടുകാരാണ് കുടിവെള്ളക്ഷാമം കാരണം വലയുന്നത്. പ്രദേശത്തെ കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് കല്ലാട്ടുനഗർ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എ. നുജൂം സെക്രട്ടറി എ. ഷാഹുൽ ഹമീദ് എന്നിവർ ആവശ്യപ്പെട്ടു.