
തിരുവനന്തപുരം: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 86-ാം ക്ഷേത്ര പ്രവേശനവിളംബര വാർഷികാചരണം നടത്തി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര നടയിൽ നടന്ന സമ്മേളനം മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്‌തു. മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ദളിത് നേതാക്കളെ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് പേരൂർക്കട രവിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് നേതാക്കളായ ആറ്റിപ്ര അനിൽ, കടകംപള്ളി ഹരിദാസ്, പാളയം ഉദയൻ, അനന്തപുരി മണികണ്ഠൻ, ദളിത് കോൺഗ്രസ് സംസ്ഥാന നേതാക്കളായ ജയപ്രകാശ്, പളളിപ്പുറം ഗോപാലൻ, ജഗതി ഉദയൻ, മനേഷ്ക്കർ, ആര്യങ്കോട് ജയകുമാർ, മാരായമുട്ടം വിജയകുമാർ, ആര്യനാട് രാജേന്ദ്രൻ, മുല്ലുർ ബൈജു,വേളി സുരേന്ദ്രൻ, മാഞ്ഞാംകോട് വേണു തുടങ്ങിയ നേതാക്കൾ സംസാരിച്ചു. വി.എസ്. ശിവകുമാറിന്റെയും നെയ്യാറ്റിൻകര സനലിന്റെയും നേതൃത്വത്തിൽ നേതാക്കൾ ക്ഷേത്രദർശനവും നടത്തി.