തിരുവനന്തപുരം: നഗരസഭ പരിധിയിലെ ജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക സംവിധാനമൊരുക്കി നഗരസഭ. ആരോഗ്യ, എൻജിനിയറിംഗ് വിഭാഗത്തിലെ പരാതികൾ നഗരസഭയെ അറിയിക്കാം. ആരോഗ്യ വിഭാഗത്തിലെ നമ്പർ 24 മണിക്കൂറും പ്രവർത്തിക്കും. ലഭിക്കുന്ന പരാതികൾ രജിസ്റ്ററിൽ രേഖപ്പെടുത്തും. കാൾ എടുക്കാൻ സാധിച്ചില്ലെങ്കിൽ തിരികെ വിളിച്ച് പരാതി പരിശോധിക്കും. പൊതുജനങ്ങൾക്ക് പരാതികൾ നൽകാനും സേവനം കൂടുതലെളുപ്പത്തിലാക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം. ഫോൺ വഴി ലഭിക്കുന്ന പരാതികൾ പ്രത്യേക സ്ക്വാഡുകൾ പരിശോധിക്കും. പരാതികൾ അറിയിക്കേണ്ട നമ്പർ: ആരോഗ്യ വിഭാഗം- 9188909427, 9188909429. എൻജിനിയറിംഗ് വിഭാഗം- 9188909428, 9188909426.