തിരുവനന്തപുരം: മാർ ഗ്രിഗോറിയോസ് കോളേജ് ഒഫ് ലായിൽ സംഘടിപ്പിച്ച ക്ലീയാ മുട്ട് ദക്ഷിണേഷ്യാ തല മത്സരങ്ങൾ സമാപിച്ചു. കോളേജ് മാനേജർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ അദ്ധ്യക്ഷനായി. അറ്റോർണി ജനറൽ വെങ്കിട്ടരമണി സമാപന സന്ദേശം നൽകി. ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി, കോളേജ് ഡയറക്ടർ ഫാ. ഡോ. കോശി ഐസക് പുന്നമൂട്ടിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോൺ പി.സി, ഡോ. ജിജിമോൻ വി.എസ്, സുഷമ ജോർജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.