തിരുവനന്തപുരം: നേമം അഗസ്‌ത്യം ധന്വന്തരി കളരി നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി. രണ്ട് സ്വർണം ഒരു വെള്ളി രണ്ട് വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം. ഗോപിക എസ്. മോഹൻ (ചുവടിനം - സ്വർണം) അഭിജിത്ത് (ചുവടിനം - സ്വർണം) ആദർശ്. വി.എസ് (ചുവടിനം - വെള്ളി),​ ഗോപിക എസ്. മോഹൻ, രാഗ ശങ്കർ ( വാളും പരിചയും - വെങ്കലം) എന്നിവരാണ് ദേശീയ തലത്തിൽ ശ്രദ്ധേയരായ കളരി ചാമ്പ്യന്മാർ.