നാഗർകോവിൽ: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 16 ടൺ റേഷനരി പൊലീസ് പിടികൂടി. ലോറിയിൽ റേഷൻ അരി കടത്തുന്നതായി കളിയിക്കാവിള എസ്.ഐ മുത്തുകുമാരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് അരി പിടികൂടിയത്. ഡ്രൈവർ ഓടിക്കളഞ്ഞു. പിടികൂടിയ അരിയും ലോറിയും നാഗർകോവിൽ ഫുഡ്‌ സെൽ ഉദ്യോഗസ്ഥർക്ക് കൈമാറി.