ആറ്റിങ്ങൽ: കല്ലിൻമൂട് വാർഡ് വയോജന ക്ലബിൽസ്നേഹ സംഗമം നടന്നു.കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെ കുറിച്ചും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ആറ്റിങ്ങൽ സിവിൽ പൊലീസ് ഓഫീസർ പ്രവീൺകുമാർ ഹരിശ്രീ ക്ലാസെടുത്തു.സിവിൽ പൊലീസ് ഓഫീസർ ബിനോജ്,വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ,വാർഡു സമിതി ഭാരവാഹികൾ, കളിക്കുട്ടം ടീമംഗങ്ങൾ,കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.വയോജന ക്ലബ് അംഗങ്ങൾക്ക് മെഡിക്കൽ ചെക്കപ്പും നടന്നു.