
പാലോട്: കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നന്ദിയോട് ജംഗ്ഷനിൽ നെഹ്റുവിന്റെ 132-ാം മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ച്ഛായാചിതത്തിൽ പുഷ്പ്പാർച്ചന നടത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്.ബാജിലാൽ ഉദ്ഘാടനം ചെയ്തു.ബി.എൽ.കൃഷ്ണപ്രസാദ്,അഡ്വ.ജി.അനിൽകുമാർ,കാനാവിൽഷിബു,ബി.എസ്.രമേശൻ, പി.സനിൽകുമാർ,സി.പി.വിനോദ്,കെ.രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.