
കിളിമാനൂർ: കുമ്മിളിലെ പുഴകൾ ഇനി തടസങ്ങളില്ലാതെ ഒഴുകുന്നതിനായി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 'നീരുറവ് നീർത്തട' പദ്ധതി നടപ്പാക്കും.മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം വട്ടത്താമാര മീന്മൂട്ടിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.മധു അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രജിതകുമാരി സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർപേഴ്സൺ ആർ.ബീന,ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം നജീബത് ബീഗം,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിമൽ ചന്ദ്രൻ,ജോയിന്റ് ബി.ഡി.ഒ സജീവ്,ബ്ലോക്ക് മെമ്പർ രാധിക,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,വാർഡ് മെമ്പർമാർ,എൻ.ആർ. ഇ.ജി.എസ്,കൃഷി-തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റ്‌മാർ,തൊഴിലാളികൾ,ഭാരവാഹികൾ,പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.