
കല്ലമ്പലം:കിളിമാനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് പകൽക്കുറി ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ.വി.ജോയി എം.എൽ.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ ബി.എസ്.സജികുമാർ സ്വാഗതവും പി.ടി.എ പ്രസിഡന്റ് മനു.എസ് നന്ദിയും പറഞ്ഞു.കിളിമാനൂർ എ.ഇ.ഒ വി.എസ് പ്രദീപ് കലോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച കലോത്സവ ലോഗോക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് മെമ്പർ ബേബിസുധ മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ ഗിരീഷ് ഭദ്രന് സമർപ്പിച്ചു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്, കിളിമാനൂർ ബി.പി.സി വി.ആർ സാബു,എച്ച്.എം ഫോറം സെക്രട്ടറി വി.ആർ.രാജേഷ് റാം,ജനറൽ കൺവീനർ ഷീല.ബി,കലോത്സവ കമ്മിറ്റി വൈസ് ചെയർമാൻമാരായ സജീബ് ഹാഷിം,ജോഷ് മോൻ,ജോയിന്റ് കൺവീനർമാരായ ലക്കി.എൻ.എസ്,ഷീപ.ബി, മനോജ് ബി.കെ.നായർ തുടങ്ങിയവർ പങ്കെടുത്തു.