തിരുവനന്തപുരം: നോർത്ത് ഉപജില്ല സ്‌കൂൾ കലോത്സവം ഇന്ന് മുതൽ 18 വരെ ഗവ. മോഡൽ എച്ച്.എസ്.എസ് പേട്ട, ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് പേട്ട, ഗവ. എൽ.പി.എസ് പേട്ട ,സെന്റ് ആൻസ് എൽ.പി.എസ് പേട്ട, യു .ആർ. സി പേട്ട എന്നിവിടങ്ങളിലായി നടക്കും.നഗരത്തിലെ 83 സ്കൂളുകളിലെ 4500 ൽപരം കുട്ടികളാണ് ഏഴു വേദികളിലായി മാറ്റുരയ്ക്കാൻ എത്തുക. ഇന്ന് രാവിലെ 9 .30ന് എ.ഇ.ഒ ഇൻ ചാർജ് സീനിയർ സൂപ്രണ്ട് ലക്ഷ്മി .എം പതാക ഉയർത്തുന്നതോടെ രചനാ മത്സരം ആരംഭിക്കും. അറബിക് സാഹിത്യോത്സവവും സംസ്‌കൃതോത്സവവും സ്‌കൂൾ കലോത്സവത്തോടൊപ്പം നടത്തുന്നുണ്ട്.നാളെ രാവിലെ 10ന് അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.കെ.എസ്.റീന അദ്ധ്യക്ഷത വഹിക്കും.ജനറൽ കൺവീനറും പേട്ട ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പലുമായ കെ.എൽ ലേഖ,പേട്ട വാർഡ് കൗൺസിലർ ആർ.എസ് സുജാദേവി,പെരുന്താന്നി വാർഡ് കൗൺസിലർ പി.പദ്മകുമാർ,നോർത്ത് യു.ആർ.സി ബി.പി.ഒ അനൂപ്,പേട്ട ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ നീലിമ.എം തുടങ്ങിയവർ പങ്കെടുക്കും.