തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുര കാമ്പസിൽ നിർമ്മിച്ച കോമ്പിനേഷൻ ഡിവൈസസ് ടെക്‌നോളജി ബ്ലോക്കിന്റെ ഉദ്‌ഘാടനം ഇന്ന് നടക്കും. ഇൻസുലിൻ പമ്പുപോലുള്ള ഉപകരണങ്ങളുടെ വികസനവും മറ്റുമായി ബന്ധപ്പെട്ട ബ്ളോക്കാണിത്. രാവിലെ 11ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ഉദ്‌ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ വി.ശിവൻകുട്ടി,വീണാജോർജ്,വാർഡ് കൗൺസിലർ വി.വി.രാജേഷ് എന്നിവർ പങ്കെടുക്കും. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. സഞ്ജയ് ബഹാരി സ്വാഗതവും ബി.എം.ടി വിംഗ് തലവൻ ഡോ.ഹരികൃഷ്ണ വർമ്മ പി.ആർ നന്ദിയും പറയും.