
തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് 19ന് നടക്കും.എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10നാണ് അലോട്ട്‌മെന്റ്.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 മണിക്കകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമേ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ സാധിക്കൂ.അലോട്ട്‌മെന്റ് ലഭിച്ചവർ അതത് കോളേജുകളിൽ 22ന് 5 മണിക്കകം പ്രവേശനം നേടണം.വിശദവിവരങ്ങൾക്ക് www.lbscetnre.kerala.gov.in,04712560363,364.