ചിത്രീകരണം 18ന് കൊച്ചിയിൽ ആരംഭിക്കും

സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലൈവ് എന്ന് പേരിട്ടു. നവംബർ 18ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. വി.കെ. പ്രകാശ് സംവിധാനം ചെയ്ത കന്നട ചിത്രം വിഷ്ണു പ്രിയയിൽ പ്രിയ വാര്യർ നായികയായി അഭിനയിച്ചിട്ടുണ്ട്.പ്രിയയുടെ കന്നട അരങ്ങേറ്റ ചിത്രമായിരുന്നു വിഷ്ണുപ്രിയ.സമകാലികവും സാമൂഹ്യ പ്രസക്തിയുമുളള പ്രമേയംകൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ലൈവ്. നവ്യ നായർ ശക്തമായ തിരിച്ചുവരവ് നടത്തിയ ഒരുത്തീക്ക് ശേഷം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ലൈവിന്റെ മറ്റൊരു പ്രത്യേകത .ഒരുത്തീയുടെ തിരക്കഥാകൃത്തായ എസ്. സുരേഷ് ബാബു ആണ് ലൈവിന് രചന നിർവഹിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്നു. അൽഫോൻസ് ജോസഫ് ആണ് സംഗീത സംവിധാനം. എഡിറ്റർ സുനിൽ എസ്. പിള്ള, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, മേക്കപ്പ് രാജേഷ് നെൻമാറ. ഫിലിംസ് 24 ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് നിർമാണം.