
കാമറയ്ക്ക് മുമ്പിൽ ഏറെ നാളുകൾക്കുശേഷം പ്രത്യക്ഷപ്പെട്ട് കാവ്യ മാധവൻ. നൃത്തകലയിൽ തന്റെ ഗുരുവായ ആനന്ദൻ മാസ്റ്റർ ആരംഭിക്കുന്ന പുതിയ സംരംഭത്തിന് ആശംസകൾ നൽകാനാണ് കാവ്യ മാധവൻ എത്തിയത്. ആനന്ദ വൈഭവം എന്ന സംരംഭവുമായാണ് ആനന്ദൻ മാസ്റ്റർ എത്തുന്നത്. ആനന്ദവൈഭവം എന്ന യു ട്യൂബ് ചാനലിലൂടെയാണ് കാവ്യ ആശംസ നേർന്നത്.
ലോകത്തിലെ ആദ്യത്തെ ഇന്ത്യൻ ക്ളാസിക്കൽ ഡാൻസ് ബാൻഡാണ് ആനന്ദവൈഭവം. തന്റെ ഗുരുനാഥനിലൂടെ സാധ്യമാകുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഇരുപതുവർഷമായി ഞാൻ മാഷിന്റെ ശിഷ്യയാണ്. എന്റെ പിതാവിന്റെയും മാതാവിന്റെയും സ്ഥാനത്ത് നിൽക്കുന്ന ആളാണ്. മാഷുമായുള്ള അനുഭവം ചുരുങ്ങിയ സമയംകൊണ്ട് പറഞ്ഞുതീർക്കാൻ പറ്റുന്ന ഒന്നല്ല. ലൊക്കേഷനിൽ വന്നുവരെ എന്നെ നൃത്തം പഠിപ്പിച്ചിട്ടുണ്ട്.കാവ്യയുടെ വാക്കുകൾ. കാവ്യ തിരിച്ചുവരണം, ദൈവം അനുഗ്രഹിച്ച കലാകാരിയാണ്. എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 2016 ൽ പിന്നെയും എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.